ഫണ്ട് തിരിമറി; പി കെ ശശിക്കെതിരേ വീണ്ടും പാര്‍ട്ടി അന്വേഷണം

Update: 2023-02-12 01:42 GMT

പാലക്കാട്: കെടിഡിസി ചെയര്‍മാനും സിപിഎം നേതാവുമായ പി കെ ശശിക്കെതിരേ വീണ്ടും അന്വേഷണം. പാര്‍ട്ടി ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്‍ അന്വേഷിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് പി കെ ശശിക്കെതിരേ പുതിയ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റി ഓഫിസ് നിര്‍മാണത്തിന് ആവശ്യമായ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി, മണ്ണാര്‍ക്കാട് നടന്ന ജില്ലാ സമ്മേളനത്തില്‍ ബാക്കിവന്ന പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നീ ആരോപണങ്ങളാണ് അന്വേഷിക്കുക. മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റിയില്‍ പോയി അന്വേഷണം നടത്തണമെന്നാണ് പുത്തലത്ത് ദിനേശന് സംസ്ഥാന സെക്രട്ടറി നല്‍കിയ നിര്‍ദേശം. സഹകരണ ബാങ്കുകളിലെ അഴിമതി സംബന്ധിച്ചാണ് പി കെ ശശിക്കെതിരേ മറ്റൊരു അന്വേഷണം നടക്കുന്നത്.

Tags:    

Similar News