ലഹരി വിരുദ്ധ സന്ദേശയാത്ര

Update: 2022-09-05 14:49 GMT

അരീക്കോട്: സമൂഹത്തില്‍ പടര്‍ന്നുവരുന്ന ലഹരി വിപത്തിനെതിരേ കെ കെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട്‌സ് & ഗൈഡ് യൂനിറ്റ് വിദ്യാര്‍ഥികള്‍ സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള നശാമുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. എടവണ്ണപ്പാറ ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച ഫ്‌ലാഷ് മോബില്‍ നശാമുക്ത് ഭാരത് അഭിയാന്‍ മലപ്പുറം ജില്ലാ കോ-ഓഡിനേറ്റര്‍ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു.


 കെ കെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുനീര്‍, പ്രധാനാധ്യാപകന്‍. ഇമ്പിച്ചി മോതി, ബീരാന്‍ ഹാജി, കമ്മുക്കുട്ടി, സ്‌കൗട്ട്‌സ് മാസ്റ്റര്‍ ലിജേഷ്, ഗൈഡ് ക്യാപ്റ്റന്‍ മഞ്ജു, മിഥുന്‍, എസ് ആര്‍ ജി കണ്‍വീനര്‍ റസ്സാഖ് എന്നിവര്‍ പങ്കെടുത്തു. 28 വിദ്യാര്‍ഥത്ഥികള്‍ പങ്കെടുത്ത ഫഌഷ് മോബിന് അരുണ്‍ദേവ്, അഭിനന്ദ്, ഹൃദ്യ, റുഷ്ദ' നേതൃത്വം നല്‍കി. വിളയില്‍, അരീക്കോട് ഭാഗങ്ങളില്‍ ഫഌഷ് മോബ് അവതരിപ്പിച്ചത് ജനകീയശ്രദ്ധയാകര്‍ഷിച്ചു.

Tags:    

Similar News