തനത് സാംസ്‌കാരിക വേദി ഫാഷിസ്റ്റ് വിരുദ്ധ മുദ്രാവാക്യ രചനാ മല്‍സരം നടത്തുന്നു

Update: 2022-06-05 14:14 GMT

ദോഹ: ഫാഷിസത്തെ ചോദ്യം ചെയ്യുന്നതും വിമര്‍ശിക്കുന്നതും അവര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കുന്നതും കുറ്റകൃത്യമാകുന്ന സാഹചര്യത്തില്‍ തനത് തനത് സാംസ്‌കാരിക വേദി ഫാഷിസ്റ്റ് വിരുദ്ധ മുദ്രാവാക്യ രചനാ മല്‍സരം നടത്തുന്നു. ജനാധിപത്യത്തിന്റെ എല്ലാ പഴുതുകളിലും ഫാഷിസം അതിന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ ആര്‍ എസ് എസ് പ്രഖ്യാപിച്ച ഹിന്ദുരാഷ്ട്ര നിര്‍മിതിക്ക് ആവശ്യമായതെല്ലാം ഒരുക്കുന്ന തിരക്കിലാണ് സംഘപരിവാരം. ആരാലും ചോദ്യം ചെയ്യപ്പെടാത്ത ശക്തി എന്ന നിലയിലേക്ക് സംഘപരിവാരത്തെ വളരാന്‍ അനുവദിക്കുന്നതില്‍ ഇന്ത്യയിലെ മതേതര രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള പങ്ക് നിഷേധിക്കാനാവാത്തതാണ്. ഫാഷിസത്തെ ചോദ്യം ചെയ്യുന്നതും അവരെ വിമര്‍ശിക്കുന്നതും അവര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കുന്നതും ഏറ്റവും വലിയ രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്.

ഇത്തരമൊരു ഘട്ടത്തിലാണ് തനത് സാംസ്‌കാരിക വേദി ഫാഷിസ്റ്റ് വിരുദ്ധ മുദ്രാവാക്യ രചനാ മല്‍സരം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

ലോകത്തിന്റെ ഏതു കോണിലുള്ളവര്‍ക്കും ഈ സാംസ്‌കാരിക ഇടപെടലില്‍ പങ്കാളിയാവാം.

നിബന്ധനകള്‍

1. മുദ്രാവാക്യങ്ങള്‍ പുതുമയുള്ളതാവണം (ഇതുവരെ വിളിക്കപ്പെടാത്തതും പ്രസിദ്ധീകരിക്കപ്പെടാത്തതും)

2. രചനകള്‍ 25 വാക്കുകളില്‍ കവിയരുത്.

3. ഇംഗ്ലീഷിലും മലയാളത്തിലും എഴുതാവുന്നതാണ്.

4. രചനകള്‍ ടൈപ്പ് ചെയ്ത ടെക്സ്റ്റ് അല്ലെങ്കില്‍ പി ഡി എഫ് ഫോര്‍മാറ്റില്‍ അയക്കേണ്ടതാണ്.

5. രചനയുടെ താഴെ പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ നല്‍കേണ്ടതാണ്.

6. കുട്ടികള്‍ അടക്കം ആര്‍ക്കും പങ്കെടുക്കാം. പ്രായപരിധിയില്ല.

7. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയ്യതി 30/06/2022

8. എന്‍ട്രികള്‍ താഴെകാണുന്ന വാട്‌സ്ആപ് നമ്പര്‍, ഇ മെയില്‍, തനത് എഫ് ബി മെസഞ്ചര്‍ വഴി അയക്കാവുന്നതാണ്. 

Whatsapp +974 5523 7494 / E-mail: thanathqatar@gmail.com / Facebook: https://www.facebook.com/thanadh 

Tags:    

Similar News