പശുവിനെ കൊന്നെന്ന്; മൂന്നു പേര് അറസ്റ്റില്‍, പ്രതികളുമായി പിന്നീട് ഏറ്റുമുട്ടല്‍
വാഹനത്തില്‍ നിന്ന് രണ്ടു എരുമകളെയും നാടന്‍ തോക്കുകളും പിടിച്ചെടുത്തതായി പോലിസ് അറിയിച്ചു.
ലഖ്നൗ: പശുവിനെ കൊന്നെന്നും എരുമയെ മോഷ്ടിച്ചെന്നും ആരോപിച്ച് മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. മീററ്റിലെ ഭവന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവമെന്ന് പോലിസ് അറിയിച്ചു. പശുവിനെ കൊന്നെന്ന പരാതിയില്‍ അറസ്റ്റിലായ അമീര്‍ എന്ന യുവാവ് പോലിസിന്റെ തോക്ക് തട്ടിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ അയാള്‍ക്ക് പരിക്കേറ്റെന്നും മീററ്റ് എസ്പി രാകേഷ് കുമാര്‍ മിശ്ര പറഞ്ഞു.
മറ്റൊരു സംഭവത്തില്‍ എരുമകളെ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. വാഹനപരിശോധനക്കിടെ ഒരു ടാറ്റ മാജിക് വണ്ടി ശ്രദ്ധയില്‍ പെട്ടെന്നും അത് പരിശോധിച്ചതില്‍ നിന്നാണ് എരുമ മോഷണം ശ്രദ്ധയില്‍ പെട്ടതെന്നും പോലിസ് അറിയിച്ചു. ഇതോടെ വണ്ടിയോടിച്ചിരുന്നയാള്‍ പോലിസിനെ വെടിവച്ചുവത്രെ. പോലിസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഇഹ്സാന്‍, ഹഖ്ല എന്നിവര്‍ക്ക് പരിക്കേറ്റു. ഹഖ് ലയാണ് ആദ്യം വെടിവച്ചതെന്ന് പോലിസ് പറയുന്നു. വാഹനത്തില്‍ നിന്ന് രണ്ടു എരുമകളെയും നാടന്‍ തോക്കുകളും പിടിച്ചെടുത്തതായി പോലിസ് അറിയിച്ചു.