സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; തായ്‌ലന്റില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്പ്പ്

Update: 2021-08-18 10:45 GMT

ബാങ്കോക്ക്: തായ്‌ലന്റില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു. തലസ്ഥാന നഗരിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്പ്പ് നടത്തി. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ പ്രധാനമന്ത്രിയും സര്‍ക്കാരും പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയത്. പ്രധാനമന്ത്രി പ്രയൂത് ചാന്‍ഒച രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ ഏഴ് തവണയാണ് പ്രതിഷേധ റാലി നടത്തിയത്.


തായ്‌ലന്റില്‍ കൊവിഡ് മരണ നിരക്ക് ഉയരുകയാണ്. 239 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. 20,000 പുതിയ കേസുകളും റിപോര്‍ട്ട് ചെയ്യപ്പെട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് വെടിവെച്ചത് പ്രക്ഷോഭം കൂടുതല്‍ ശക്തമാകാനിടയാക്കി. കഴിഞ്ഞ വര്‍ഷവും പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധങ്ങളുയര്‍ന്നെങ്കിലും അവയെല്ലാം അടിച്ചമര്‍ത്തപ്പെട്ടു. എന്നാല്‍ രോഗവ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ സര്‍ക്കാറിനെതിരെ വീണ്ടും രംഗത്തെത്തുകയായിരുന്നു.




Tags:    

Similar News