പാകിസ്താനില്‍ പഷ്തൂണുകളുടെ സര്‍ക്കാര്‍ വിരുദ്ധ സമരം
പഷ്തൂണുകള്‍ക്ക് നേരെ തുടരുന്ന സൈനിക അതിക്രമങ്ങള്‍, നാടുകടത്തല്‍, വംശീയ വിരോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍, സുരക്ഷാ സേനയുടെ തട്ടിക്കൊണ്ടുപോകല്‍ എന്നിവക്കെതിരെയായിരുന്നു പ്രതിഷേധം.
വസീറിസ്താന്‍: പാകിസ്ഥാന്‍ സര്‍ക്കാറിനും സൈന്യത്തിനുമെതിരെ മുദ്രാവാക്യവുമായി ആയിരക്കണക്കിനു പഷ്തൂണ്‍ വംശജര്‍ തെരുവിലിറങ്ങി. പടിഞ്ഞാറന്‍ വസീറിസ്ഥാനിലെ വാനയിലാണ് പഷ്തൂണുകളുടെ പ്രതിഷേധം സംഘടിപ്പിച്ചത്. ഫെഡറല്‍ അഡ്മിനിസ്‌ട്രേറ്റഡ് െ്രെടബല്‍ ഭാഗങ്ങളില്‍ (ഫാറ്റ) നിന്നുള്ള യുവ പഷ്തൂണുകള്‍ രൂപം നല്‍കിയ ഒരു പ്രതിഷേധ പ്രസ്ഥാനമായ പഷ്തൂണ്‍ ലോംഗ് മാര്‍ച്ചിന്റെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. പാകിസ്താന്റെ സൈനിക കുറ്റകൃത്യങ്ങള്‍ തുറന്നുകാട്ടുകയും എതിര്‍ക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയായ പഷ്തൂണ്‍ തഹഫുസ് മൂവ്‌മെന്റും റാലിയെ പിന്‍തുണച്ചു.
പഷ്തൂണുകള്‍ക്ക് നേരെ തുടരുന്ന സൈനിക അതിക്രമങ്ങള്‍, നാടുകടത്തല്‍, വംശീയ വിരോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍, സുരക്ഷാ സേനയുടെ തട്ടിക്കൊണ്ടുപോകല്‍ എന്നിവക്കെതിരെയായിരുന്നു പ്രതിഷേധം. പാകിസ്താന്‍ സര്‍ക്കാര്‍ താലിബാന്‍ പോരാളികളോട് സൗമ്യ സമീപനം സ്വീകരിക്കുകയാണെന്നും അത് മേഖലയിലെ സമാധാനം തകര്‍ക്കാന്‍ കാരണമാകുന്നുവെന്നും പഷ്തൂണുകള്‍ ആരോപിക്കുന്നുണ്ട്.