സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം കനത്തു: ബങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Update: 2020-10-15 06:47 GMT

ബാങ്കോക്ക്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നതും പൊതുപരിപാടികളും നിരോധിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന വര്‍ത്തകള്‍, ഓണ്‍ല്‍ൈ സന്ദേശങ്ങള്‍ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണെന്ന് ബാങ്കോക്ക് പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.

തായ്‌ലന്റില്‍ ഏതാനും മാസമായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാണ്. പ്രധാനമന്ത്രി പ്രയത് ചാന്‍ ഓ ഛയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. 2014ലെ അട്ടിമറിയെ തുടര്‍ന്നാണ് പ്രധാനമന്ത്രി പ്രയത് ചാന്‍ അധികാരത്തിലെത്തിയത്.

ബുധനാഴ്ച മാത്രം പതിനായിരത്തോളം പേര്‍ അടങ്ങുന്ന പ്രതിഷേധ റാലി ബാങ്കോക്കില്‍ നടന്നിരുന്നു.

Tags:    

Similar News