ഇസ്‌ലാം വിരുദ്ധ പരാമര്‍ശം: ശ്രീധരന്‍ പിള്ളയ്‌ക്കെതിരേ വി ശിവന്‍കുട്ടി പരാതി നല്‍കി
സിപിഎം നേതാവ് വി ശിവന്‍കുട്ടി പോലിസിനും ജില്ലാ വരണാധികാരിക്കും പരാതി നല്‍കിയത്. ശ്രീധരന്‍പിള്ളയുടേത് ബോധപൂര്‍വ്വമുള്ള പരാമര്‍ശമാണെന്നും സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
തിരുവനന്തപരും: ഇസ്‌ലാം വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലിസിലും പരാതി. സിപിഎം നേതാവ് വി ശിവന്‍കുട്ടി പോലിസിനും ജില്ലാ വരണാധികാരിക്കും പരാതി നല്‍കിയത്. ശ്രീധരന്‍പിള്ളയുടേത് ബോധപൂര്‍വ്വമുള്ള പരാമര്‍ശമാണെന്നും സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
പ്രസംഗത്തില്‍ ജാതി, മത അധിക്ഷേപം നടത്തുന്നത് വര്‍ഗീയത വളര്‍ത്തി വോട്ട് പിടിക്കാനുള്ള നിയമവിരുദ്ധ പ്രവര്‍ത്തനമാണ്. ശ്രീധരന്‍പിള്ളയുടേത് അത്യന്തം ഇസ്‌ലാം വിരുദ്ധ പരാമര്‍ശമാണെന്നും ശിവന്‍ കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടി. ആറ്റിങ്ങലില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ശ്രീധരന്‍ പിള്ള വിവാദ പ്രസംഗം നടത്തിയത്. ഇസ്‌ലാമാണെങ്കില്‍ വസ്ത്രം മാറ്റി നോക്കിയാലല്ലേ തിരിച്ചറിയാന്‍ പറ്റുകയുള്ളു എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം. ബാലകോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ടെന്ന ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം ഇസ്ലാം വിരുദ്ധവും ചട്ടലംഘനവുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.