ആര്‍എസ്എസ് വിരുദ്ധ പരാമര്‍ശം; കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ കുറ്റവിമുക്തനാക്കി മുംബൈ മുലുന്ദ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി

ആര്‍എസ്എസ് അനുകൂലിയായ അഭിഭാഷകന്‍ സന്തോഷ് ദുബെയാണ് 2021 ഒക്ടോബറില്‍ ജാവേദ് അക്തറിനെതിരേ പരാതി നല്‍കിയത്

Update: 2024-11-18 07:18 GMT

മുംബൈ: ആര്‍എസ്എസിനെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ കുറ്റവിമുക്തനാക്കി കോടതി. മുംബൈ മുലുന്ദ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

ആര്‍എസ്എസ് അനുകൂലിയായ അഭിഭാഷകന്‍ സന്തോഷ് ദുബെയാണ് 2021 ഒക്ടോബറില്‍ ജാവേദ് അക്തറിനെതിരേ പരാതി നല്‍കിയത്.ഒരു ചാനല്‍ അഭിമുഖത്തില്‍ ജാവേദ് അക്തര്‍ ആര്‍എസ്എസിന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്നും, സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയെന്നുമായിരുന്നു പരാതി.

പിന്നീട് മധ്യസ്ഥ ചര്‍ച്ചയില്‍ പ്രശ്നം പരിഹരിച്ചുവെന്നും അതിനാല്‍ വിചാരണ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും പരാതിക്കാരന്‍ കോടതിയെ അറിയിച്ചു. കേസ് പിന്‍വലിക്കാന്‍ മജിസ്ട്രേറ്റിന് പരാതിക്കാരന്‍ അപേക്ഷ നല്‍കി. തുടര്‍ന്നാണ് കോടതി ജാവേദ് അക്തറിനെ കുറ്റവിമുക്തനാക്കിയത്.

Tags:    

Similar News