'മാപ്പ് പറയുന്നതുവരെ ജാവേദ് അക്തറിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല': ഭീഷണിയുമായി ബിജെപി എംഎല്‍എ
ഹിന്ദു രാഷ്ട്രം ആഗ്രഹിക്കുന്നവരും താലിബാനും തമ്മില്‍ വ്യത്യാസമില്ലെന്ന് എന്‍ഡിടിവിയുമായുള്ള അഭിമുഖത്തിനിടെ ജാവേദ് അക്തര്‍ വ്യക്തമാക്കിയിരുന്നു.
ന്യൂഡല്‍ഹി: താലിബാനുമായി താരതമ്യം ചെയ്തതിന് ആര്‍എസ്എസ് പ്രവര്‍ത്തകരോട് മാപ്പ് പറയുന്നതുവരെ എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തറിന്റെ ഒരു സിനിമയും രാജ്യത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര എംഎല്‍എയും ബിജെപി വക്താവുമായ രാം കദത്തിന്റെ ഭീഷണി.
ഹിന്ദു രാഷ്ട്രം ആഗ്രഹിക്കുന്നവരും താലിബാനും തമ്മില്‍ വ്യത്യാസമില്ലെന്ന് എന്‍ഡിടിവിയുമായുള്ള അഭിമുഖത്തിനിടെ ജാവേദ് അക്തര്‍ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ പ്രത്യയശാസ്ത്രപരമായ രക്ഷാകര്‍ത്താവായ ആര്‍എസ്എസ്, ഇന്ത്യയെ ഒരു ഹിന്ദു 'രാഷ്ട്രം' ആയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
'ജാവേദ് അക്തറിന്റെ ഈ പ്രസ്താവന ലജ്ജാകരമല്ല, എന്നാല്‍, സംഘത്തിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും കോടിക്കണക്കിന് പ്രവര്‍ത്തകര്‍ക്കും അവരുടെ ആശയങ്ങള്‍ പിന്തുടരുന്ന ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്കും വേദനാജനകവും അപമാനകരവുമാണ്'-ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ സന്ദേശത്തില്‍ കദം പറഞ്ഞു.