പാകിസ്ഥാനിലേക്ക് ആരൊക്കെ പോകണം?; അനിൽ ആന്റണി നിലപാട് വ്യക്തമാക്കണമെന്ന് ആന്റോ ആന്റണി
പത്തനംതിട്ട: കോണ്‍ഗ്രസുകാര്‍ രാജ്യംവിട്ട് പാകിസ്ഥാനില്‍ പോകുന്നതാണ് നല്ലതെന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ പരാമര്‍ശത്തിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി രംഗത്ത്. പാകിസ്ഥാനിലേക്ക് ആരൊക്കെ പോകണം? അനില്‍ ആന്റണി നിലപാട് വ്യക്തമാക്കണം .രാഹുല്‍ ഗാന്ധിയോട് ഒപ്പം അടിയുറച്ചു നില്ക്കുന്ന ഒട്ടേറെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ട്. അവര്‍ എല്ലാം പാകിസ്ഥാനിലേക്ക് പോകണം എന്നാണോ? എങ്കില്‍ അത് ആരൊക്കെ എന്ന് കൂടി അനില്‍ വ്യക്തമാക്കണം.കോണ്‍ഗ്രസ് പ്രചരണത്തിനു ആരൊക്കെ വരണം എന്ന് അനില്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് ആന്റോ ആന്റണി വ്യക്തമാക്കി.
കോണ്‍ഗ്രസുകാര്‍ രാജ്യംവിട്ട് പാകിസ്ഥാനില്‍ പോകുന്നതാണ് നല്ലതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യദ്രോഹിയായ ആന്റോ ആന്റണിക്ക് വേണ്ടി പത്തനംതിട്ടയില്‍ വോട്ട് തേടാന്‍ എകെ ആന്റണി വരില്ലെന്നാണ് കരുതുന്നത്. നരേന്ദ്രമോദി പ്രചാരണത്തിന് എത്തിയ മണ്ഡലത്തില്‍ ഇനി ആര് വന്നിട്ടും കാര്യമില്ലെന്നും അനില്‍ കെ ആന്റണി വ്യക്തമാക്കി.