പുതിയ വിദേശകാര്യ വക്താവായി അനുരാഗ് ശ്രീവാസ്തവ

നിലവില്‍ എത്യോപ്യ, ആഫ്രിക്കന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ അംബാസഡറായി പ്രവര്‍ത്തിക്കുകയാണ് അനുരാഗ് ശ്രീവാസ്തവ.

Update: 2020-03-06 05:17 GMT

ന്യൂഡല്‍ഹി: പുതിയ വിദേശകാര്യ വക്താവായി അനുരാഗ് ശ്രീവാസ്തവ സ്ഥാനമേല്‍ക്കും. വിദേശകാര്യ വക്താവായ രവീഷ് കുമാറിനു പകരമാണ് അനുരാഗ് ശ്രീവാസ്തവ സ്ഥാനമേല്‍ക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ എത്യോപ്യ, ആഫ്രിക്കന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ അംബാസഡറായി പ്രവര്‍ത്തിക്കുകയാണ് അനുരാഗ് ശ്രീവാസ്തവ.കൊളംബോയിലെ ഇന്ത്യന്‍ ഹൈ കമീഷന്‍ പൊളിറ്റിക്കല്‍ വിഭാഗത്തിന്റെ മേധാവിയായും അദ്ദേഹം പ്രവര്‍ത്തിച്ചുണ്ട്.

മുന്‍പ് വിദേശകാര്യമന്ത്രാലയത്തിന്റെ ധനകാര്യവിഭാഗം മേധാവിയായിരുന്നു അനുരാഗ് ശ്രീവാസ്തവ. മന്ത്രാലയത്തിന്റെ വാര്‍ഷിക ബജറ്റ് അടക്കമുള്ളവ അനുരാഗ് ശ്രീവാസ്തവയുടെ ചുമതലയായിരുന്നു. ജനീവയില്‍ ഇന്ത്യന്‍ മിഷന്റെ ചുമതലയും ശ്രീവാസ്തവ വഹിച്ചിരുന്നു. എന്‍ജിനീയറിങ്, ബിസിനസ് മാനേജ്‌മെന്റ് ബിരുദങ്ങളുള്ള അനുരാഗ് ശ്രീവാസ്തവ 1999 ഐഎഫ്എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്.


Tags:    

Similar News