ഉത്തരാഖണ്ഡ് ദുരന്തം: ഇന്ത്യയ്ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ ഒരുക്കമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ഹിമപാതത്തെതുടര്‍ന്നുണ്ടായ വിനാശകരമായ പ്രളയത്തോട് പ്രതികരിക്കുമ്പോള്‍ താന്‍ ചിന്തിക്കുന്നത് ഇന്ത്യയിലെ ജനങ്ങളേയും ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തകരേയും കുറിച്ചാണ്. യുകെ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതോടൊപ്പം ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Update: 2021-02-08 00:50 GMT

ലണ്ടന്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഹിമപാതത്തെതുടര്‍ന്നുണ്ടായ മിന്നല്‍പ്രളയം നിരവധി ജീവന്‍ അപഹരിച്ച സംഭവത്തില്‍ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. സംഭവത്തില്‍ ഇന്ത്യയ്ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ യുകെ ഒരുക്കമാണെന്ന് ജോണ്‍സണ്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ഹിമപാതത്തെതുടര്‍ന്നുണ്ടായ വിനാശകരമായ പ്രളയത്തോട് പ്രതികരിക്കുമ്പോള്‍ താന്‍ ചിന്തിക്കുന്നത് ഇന്ത്യയിലെ ജനങ്ങളേയും ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തകരേയും കുറിച്ചാണ്. യുകെ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതോടൊപ്പം ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഞായറാഴ്ചയാണ് ചമോലി ജില്ലയില്‍ ഹിമപാതത്തെതുടര്‍ന്ന് മിന്നല്‍പ്രളയം ഉണ്ടായത്. ദൗലിഗംഗ, അളക നന്ദ നദികള്‍ കരകവിഞ്ഞൊഴുകി. അഞ്ചു പാലങ്ങളും നിരവധി വീടുകളും സമീപത്തെ ഋഷിഗംഗ വൈദ്യുതി പദ്ധതിയും തകര്‍ന്നു.

ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇന്ത്യയിലെ ജാപ്പനീസ് അംബാസഡര്‍ സതോഷി സുസുക്കി എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

ഉത്തരാഖണ്ഡ് പ്രവിശ്യയില്‍ ഹിമപാതത്തെതുടര്‍ന്നുണ്ടായ പ്രളയത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ട സസംഭവത്തില്‍ ഫ്രാന്‍സ് ഇന്ത്യയുമായി പൂര്‍ണ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായി മാക്രോണ്‍ ട്വീറ്റ് ചെയ്തു. 150 ഓളം പേരെ കാണാനില്ലെന്ന് അനുമാനിക്കുന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News