കാര്‍ഷിക ഉല്പന്നങ്ങളുടെ പ്രതിഫലം ലഭിച്ചില്ല; വിഴിയനഗരത്ത് കാര്‍ഷിക വിളകള്‍ കത്തിച്ച് പ്രതിഷേധം
വിഴിയനഗരം: ആന്ധ്രയിലെ വിഴിയനഗരം ജില്ലയിലെ സലൂരില്‍ കര്‍ഷകര്‍ തങ്ങളുടെ ഉല്പ്പന്നങ്ങള്‍ നടുറോട്ടില്‍ കത്തിച്ച് പ്രതിഷേധിച്ചു. തങ്ങള്‍ വിറ്റ ഉല്പന്നങ്ങളുടെ പ്രതിഫലം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉല്പന്നങ്ങള്‍ കത്തിച്ചത്.
തങ്ങള്‍ 15,000 ക്വിന്റല്‍ നെല്ല് കാര്‍ഷിക മാര്‍ക്കറ്റില്‍ വിറ്റെങ്കിലും അതിന്റെ പ്രതിഫലം ലഭിച്ചിട്ടില്ലെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.
പ്രശ്‌ന പരിഹാരത്തിനു വേണ്ടി നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കണ്ടെങ്കിലും ഫലമുണ്ടായില്ലെന്നും അതുകൊണ്ടാണ് അറ്റകൈ എന്ന നിലയില്‍ തങ്ങളുടെ ഉല്പന്നങ്ങള്‍ കത്തിച്ച് പ്രതിഷേധിച്ചതെന്നും കര്‍ഷകര്‍ പറയുന്നു.
പതിനഞ്ചോളം കര്‍ഷകരെ അറസ്റ്റ് ചെയ്‌തെന്നും ഇതുപോലുള്ള പ്രതിഷേധനങ്ങള്‍ സംഘടിപ്പിക്കില്ലെന്ന് ഉറപ്പ് വാങ്ങി വിട്ടയച്ചുവെന്നും സലൂര്‍ ടൗണ്‍ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസ റാവു പറഞ്ഞു.
കൊറോണ കാലത്തെ പ്രതിസന്ധി കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. കര്‍ഷകള്‍ തങ്ങളുടെ വിളകള്‍ നശിപ്പിച്ച നിരവധി വാര്‍ത്തകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നുണ്ട്.