ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

അപേക്ഷകര്‍ക്കു മൂന്ന് ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷികവരുമാനം ഉണ്ടാകരുത്.

Update: 2020-08-08 13:08 GMT
ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

മാള: പുത്തന്‍ചിറ സര്‍വ്വീസ് സഹകരണ ബാങ്കില്‍ അംഗങ്ങള്‍ ആയ ഗുരുതര രോഗം ബാധിച്ചു കിടപ്പിലായവര്‍, അപകടം മൂലം കിടപ്പിലായവര്‍, അപകടമരണം സംഭവിച്ചതു കൊണ്ട് ലോണ്‍ അടക്കാന്‍ കഴിയാത്ത ആശ്രിതര്‍ എന്നിവര്‍ക്ക് സഹകരണ അംഗ സമാശ്വസ പദ്ധതിയില്‍ നിന്നും ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്കു മൂന്ന് ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷികവരുമാനം ഉണ്ടാകരുത്. അപേക്ഷാ ഫോറം ബാങ്ക് ഹെഡ് ഓഫിസില്‍ നിന്നും ലഭിക്കും. ആവശ്യം ഉള്ള രേഖകളോട് കൂടിയ അപേക്ഷകള്‍ ഈമാസം 13 വ്യാഴാഴ്ച വൈകീട്ട് നാലിനു മുമ്പ് ഹെഡ് ഓഫിസില്‍ നല്‍കണം. റെജിസ്ട്രര്‍ ഓഫിസില്‍ നിന്നും അനുമതി കിട്ടുന്നത് പ്രകാരമാണ് ആശ്വാസ തുക അനുവദിക്കുക.


Tags:    

Similar News