തിരുവനന്തപുരം: കോര്‍പറേഷനിലെ നിയമന കത്ത് വിവാദവുമായി ബന്ധപ്പെട്ട് ജനുവരി ഏഴിന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബിജെപി. മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഹര്‍ത്താലിന് മുന്നോടിയായി ജനുവരി രണ്ട് മുതല്‍ അഞ്ചുവരെ പദയാത്ര നടത്താനും ബിജെപി തീരുമാനിച്ചു.
ജനുവരി ആറിന് നഗരസഭ വളഞ്ഞ് പ്രതിഷേധിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് അറിയിച്ചു. അതേസമയം, മേയറുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച കോര്‍പറേഷനിലേക്ക് നടത്തിയ മാര്‍ച്ച് നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു. ബാരിക്കേടുകള്‍ തള്ളി നീക്കിക്കൊണ്ട് പ്രതിഷേധക്കാര്‍ അകത്തുകടക്കാന്‍ ശ്രമം നടത്തി. മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ച ശേഷമാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.