കശ്മീരില്‍ സായുധരും സുരക്ഷാ സേനയും ഏറ്റുമുട്ടി; മൂന്ന് മരണം

Update: 2021-11-16 07:06 GMT
കശ്മീരില്‍ സായുധരും സുരക്ഷാ സേനയും ഏറ്റുമുട്ടി; മൂന്ന് മരണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗര്‍ ജില്ലയില്‍ ഹൈദര്‍പോറയില്‍ സായുധരും സുരക്ഷാ സേനയും ഏറ്റുമുട്ടി. മൂന്ന് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ സായുധരും മറ്റൊരാള്‍ അവര്‍ ഒളിച്ച വീടിന്റെ ഉടസ്ഥനുമാണ്.

''സായുധര്‍ ഒളിച്ചിരുന്ന വീടിന്റെ ഉടമസ്ഥന് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലേക്ക് എത്തിക്കും മുമ്പ് മരിച്ചു''- ജമ്മു പോലിസ് ഐജി വിജയ് കുമാര്‍ പറഞ്ഞു.

പോലിസ് പറയുന്നതനുസരിച്ച് ഒരു വീടിന്റെ മുകളിലെ നിലയിലാണ് മരിച്ച രണ്ട് പേരും ഒളിച്ചിരുന്നത്. ലഭ്യമായ ഡിജിറ്റല്‍ തെളിവ് വച്ച് മരിച്ച വീട്ടുകാരന്‍ സായുധരുടെ കൂട്ടാളിയാണെന്ന് പോലിസ് പറഞ്ഞു.

ഇവര്‍ ഒളിച്ചിക്കുന്ന വിവരം ലഭിച്ചതനുസരിച്ചാണ് പോലിസ് വീട് വളഞ്ഞത്. തുടര്‍ന്ന് നടന്ന വെടിവയ്പിലാണ് മൂവരും മരിച്ചത്.

Tags:    

Similar News