സൈന്യം എല്ലാ കാലത്തും അരാഷ്ട്രീയമായിരിക്കുമെന്ന് പുതിയ കരസേന മേധാവി ജന. നരവനെ
അതിര്‍ത്തിയില്‍ നിന്ന് ഉണ്ടാകുന്ന ഏത് പ്രകോപനത്തെയും നേരിടാന്‍ സേന ഏത് സമയത്തും സജ്ജമാണെന്നും പുതിയ കരസേന മേധാവി രാഷ്ട്രത്തിന് ഉറപ്പുനല്‍കി.
ന്യൂഡല്‍ഹി: സൈന്യം എല്ലാ കാലത്തും രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുമെന്ന് പുതുതായി സ്ഥാനമേറ്റ സൈനിക മേധാവി ജന. എംഎം നരവനെ. ഇപ്പോള്‍ മാത്രമല്ല, ഭാവിയിലും സൈന്യം അങ്ങനെയായിരിക്കും. പട്ടാളക്കാരെ സംബന്ധിച്ചിടത്തോളം എല്ലാതിനും മുകളില്‍ ഭരണഘടനയായിരിക്കുമെന്നും ജന. നരവനെ പ്രസ്താവിച്ചു.
പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്ത നേതാക്കളെ വിമര്‍ശിച്ച മുന്‍ കരസേന മേധാവിയും ഇപ്പോഴത്തെ സംയുക്തസേന മേധാവിയുമായ ബിബിന്‍ റാവത്തിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് അതിനു വിരുദ്ധമായി കരസേന മേധാവി പ്രതികരിച്ചത്. പട്ടാളം ംഭരണഘടനയെ ഏറ്റവും മുകളില്‍ ഉയര്‍ത്തിപ്പിടിക്കും. ഏത് സമയത്തും തങ്ങള്‍ രാഷ്ട്രീയമൊഴിവാക്കിയാണ് പ്രവര്‍ക്കുകയെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനില്‍ അതിര്‍ത്തിക്കപ്പുറത്ത് ഭീകരവാദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൈന്യത്തിനറിയാം. അത് സൈന്യം നിരീക്ഷിച്ചുവരികയാണ്. അതിനെ പ്രതിരോധിക്കാനുള്ള കൃത്യമായ പദ്ധതിയും സൈന്യത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ നിന്ന് ഉണ്ടാകുന്ന ഏത് പ്രകോപനത്തെയും നേരിടാന്‍ സേന ഏത് സമയത്തും സജ്ജമാണെന്നും പുതിയ കരസേന മേധാവി രാഷ്ട്രത്തിന് ഉറപ്പുനല്‍കി.