പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അറസ്റ്റ്; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്നത് വേട്ടയെന്ന് പോപുലര്‍ ഫ്രണ്ട്
ന്യൂഡല്‍ഹി: കരുതല്‍ തടവെന്ന വ്യാജേന ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്നത് വേട്ടയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ഇത് ജനാധപത്യപരമായി പ്രതിഷേധിക്കാനുളള അവസരം ഇല്ലാതാക്കുന്ന നീക്കമാണെന്നും സംഘടനയുടെ ഔദ്യോഗിക അക്കൗണ്ടില്‍നിന്നുളള ട്വീറ്റില്‍ പറയുന്നു.
'കരുതല്‍ തടവെന്ന പേരില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിരവധി പേരെ അറസ്റ്റ് ചെയ്യുന്നുണ്ട്. ഇത് പോപുലര്‍ ഫ്രണ്ടിനെതിരേ നടക്കുന്ന വേട്ടയാണ്. മാത്രമല്ല, പ്രതികരിക്കുന്നതിനുള്ള ജനാധിപത്യ അവകാശത്തെ ഇല്ലാതാക്കുന്നതാണ്. ഈ ഏകാധിപത്യ സംവിധാനത്തില്‍നിന്ന് ഇത് അസ്വാഭാവികമല്ല'- ട്വീറ്റില്‍ പറയുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്‍തോതില്‍ അറസ്റ്റുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഡല്‍ഹി ഓക്ല പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു.