രണ്ട് കിലോയിലധികം കഞ്ചാവുമായി അറസ്റ്റില്‍

Update: 2021-08-30 15:51 GMT
കല്‍പ്പറ്റ: 2.88 കിലോഗ്രാം കഞ്ചാവ് സഹിതം വില്‍പ്പനക്കാരന്‍ അറസ്റ്റില്‍. കൃഷ്ണഗിരി അത്തിനിലം തേനാമൂച്ചിക്കല്‍ വീട്ടില്‍ ടി എം മൊയ്തു (61) വിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് വുകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ മുമ്പും നിരവധി തവണ കഞ്ചാവു കേസില്‍ പിടിക്കപ്പെട്ട് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.


വയനാട് ജില്ലാ ലഹരി വരുദ്ധ സേനാംഗങ്ങളും,വയനാട് പോലീസ് ഡോഗ്‌സ്‌ക്വാഡും മീനങ്ങാടി എസ് ഐ പി സി സജീവും സംഘവും മീനങ്ങാടി പത്മശ്രീ കവലയിലെ ചിക്കന്‍ കടയിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.




Tags:    

Similar News