മുട്ടില്‍ മരം കൊള്ള:നടക്കുന്നത് രാഷ്ട്രീയ-മാധ്യമ വേട്ടയെന്ന് പ്രതികള്‍;39 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് സര്‍ക്കാര്‍

തങ്ങളെ എപ്പോള്‍ വേണമെങ്കിലും അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യഹരജി അടിയന്തരമായി പരിഗണിക്കണമെന്നും പ്രതികള്‍ ഹൈക്കോടതിയില്‍ പറഞ്ഞു

Update: 2021-06-15 06:42 GMT

കൊച്ചി:വയനാട് മുട്ടില്‍ മരം കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് നിലനില്‍ക്കില്ലെന്നും തങ്ങള്‍ക്കെതിരെ നടക്കുന്നത് രാഷ്ട്രീയ,മാധ്യമ വേട്ടയാണെന്നും പ്രതികള്‍ ഹൈക്കോടതയില്‍ അറിയിച്ചു.ദിനം പ്രതി പല തരത്തിലുള്ള കഥകളാണ് പുറത്തു വരുന്നതെന്നും ജാമ്യ ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും പ്രതികള്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

കേസിലെ പ്രതികളായ ജോസ്‌കുട്ടി, റോജി, ആന്റോ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.തങ്ങളെ എപ്പോള്‍ വേണമെങ്കിലും അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യഹരജി അടിയന്തരമായി പരിഗണിക്കണമെന്നും പ്രതികള്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

പ്രതികള്‍ക്കെതിരെ 39 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ഏതെങ്കിലും ഒരു കേസ് മാത്രമായി പ്രത്യേകമായി പരിഗണിക്കാന്‍ കഴിയില്ലെന്നും എല്ലാം കൂടി ഒരുമിച്ച് പരിഗണിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. മരം മുറിച്ചത് റവന്യു ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണെന്നും ഉദ്യോസ്ഥരെ മുന്‍കൂട്ടി അറിയിച്ചിട്ടാണ് മരം മുറിച്ചതെന്നു ഹരജിക്കാര്‍ വ്യക്തമാക്കി. തങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും തങ്ങളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഇവര്‍ ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News