പാലാക്കാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് സ്വപ്‌ന സുരേഷ് ; ഹൈക്കോടതിയില്‍ ഹരജി നല്‍കി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു കോടതിയില്‍ രഹസ്യ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് തനിക്കെതിരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നു സ്വപ്‌ന വ്യക്തമാക്കി

Update: 2022-06-21 14:00 GMT
പാലാക്കാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന്  സ്വപ്‌ന സുരേഷ് ; ഹൈക്കോടതിയില്‍ ഹരജി നല്‍കി

കൊച്ചി:പാലക്കാട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു കോടതിയില്‍ രഹസ്യ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് തനിക്കെതിരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നു സ്വപ്‌ന വ്യക്തമാക്കി.

തനിക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും ഹരജിയില്‍ പറയുന്നു. കലാപാഹ്വാന ശ്രമം,വ്യാജരേഖ ചമക്കല്‍ ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ ്എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നു ഹരജിയില്‍ പറയുന്നു. കെ ടി ജലീല്‍ എംഎല്‍എയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത റദ്ദാക്കണമെന്നാവശ്യപ്പെട്ടു സ്വപ്‌ന സമര്‍പ്പിച്ച ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

Tags:    

Similar News