സിവില്‍ സര്‍വിസ് പരീക്ഷയില്‍ 367ാം റാങ്ക് നേടി വെള്ളാരപ്പിള്ളി സ്വദേശി ആഷിക് അലി

എഞ്ചിനീയറിങ് ബിരുദധാരിയായ ആഷിക് അലി റിട്ടയേര്‍ഡ് സെയില്‍ ടാക്‌സ് ഓഫിസര്‍ ഇബ്രാഹിം പുത്തന്‍പുരയിലിന്റെ മകന്‍ ആണ്.

Update: 2020-08-04 16:58 GMT

എറണാകുളം: വെള്ളാരപ്പിള്ളി സ്വദേശി ആഷിക് അലി സിവില്‍ സര്‍വിസ് പരീക്ഷയില്‍ 367ാം റാങ്ക് നേടി നാടിന്റെ അഭിമാനമായി. എഞ്ചിനീയറിങ് ബിരുദധാരിയായ ആഷിക് അലി റിട്ടയേര്‍ഡ് സെയില്‍ ടാക്‌സ് ഓഫിസര്‍ ഇബ്രാഹിം പുത്തന്‍പുരയിലിന്റെ മകന്‍ ആണ്.

ആഷിക് അലിയുടെ ഈ നേട്ടം പിതാവിനും ഏറെ അഭിമാനം പകരുന്നതാണ്. ഒരു സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥനാവുക എന്ന നടക്കാതെ പോയ തന്റെ ആഗ്രഹം കൃത്യമായ പരിശീലനം നല്‍കി തന്റെ മകനിലൂടെ നേടി എടുത്തിരിക്കുകയാണ് ഇബ്രാഹിം. കുറച്ചു വര്‍ഷങ്ങളായി വെള്ളരപ്പിള്ളിയില്‍ ഐഎഎസ്, യുപിഎസ്‌സി, പിഎസ്‌സി പരീക്ഷകള്‍ക്കായി കുട്ടികളെ ഒരുക്കുകയാണ് ഇബ്രാഹിം.

കൂടാതെ ഓരോ ദിവസവും മുടങ്ങാതെ ജവഹര്‍ ലൈബ്രറി വാട്‌സ് ആപ് ഗ്രൂപ്പില്‍ പൊതു വിജ്ഞാനം ആസ്പദമാക്കി ഇദ്ദേഹം പോസ്റ്റുകള്‍ ഇടാറുമുണ്ട്. മാരത്തോന്‍ ക്വിസ് മത്സരം നടത്തി ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച വ്യക്തിയാണ് ഇബ്രാഹിം.

Tags:    

Similar News