സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മാറ്റിവച്ചു
എന്‍ജിനീയറിങ് സര്‍വീസസ് മെയിന്‍ പരീക്ഷ, ജിയോളജിസ്റ്റ് മെയിന്‍ പരീക്ഷ എന്നിവയും യു.പി.എസ്.സി മാറ്റിവെച്ചിരുന്നു. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും വിവിധ തസ്തികകളിലേക്കുള്ള പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: മേയ് 31ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഈ വര്‍ഷത്തെ സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ യുപിഎസ്‌സി മാറ്റിവെച്ചു. പുതിയ തീയതി മേയ് 20ന് പ്രഖ്യാപിക്കും. കൊവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടിയ സാഹചര്യത്തിലാണ് പരീക്ഷ മാറ്റി വെക്കാന്‍ തീരുമാനിച്ചത്. ഉദ്യോഗാര്‍ഥികളുടെ ആവശ്യപ്രകാരം പരീക്ഷ മാറ്റി വെക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
എന്‍ജിനീയറിങ് സര്‍വീസസ് മെയിന്‍ പരീക്ഷ, ജിയോളജിസ്റ്റ് മെയിന്‍ പരീക്ഷ എന്നിവയും യു.പി.എസ്.സി മാറ്റിവെച്ചിരുന്നു. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും വിവിധ തസ്തികകളിലേക്കുള്ള പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്.
2019 ലെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ വിജയം നേടിയവര്‍ക്കായി നടത്തുന്ന അവസാനവട്ട അഭിമുഖ പരീക്ഷയും മാറ്റിവച്ചിരുന്നു. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് അഭിമുഖ പരീക്ഷകള്‍ ലിസ്റ്റ് ചെയ്തിരുന്നത്. മാറ്റിവച്ച പരീക്ഷ തിയ്യതികള്‍ പുനഃക്രമീകരിക്കുമ്പോള്‍ കുറഞ്ഞത് 30 ദിവസം മുമ്പെങ്കിലും പരീക്ഷാര്‍ഥികളെ അറിയിക്കുമെന്ന് യുപിഎസ്സി അറിയിച്ചു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയും മാറ്റിയതായി യുപിഎസ്‌സി അറിയിച്ചു. upsc.gov.in എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.