അശ്വത്ഥാമാവ് വെറും ഒരു ആന; സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ എം ശിവശങ്കറിന്റെ ഓര്‍മക്കുറിപ്പുകള്‍ പുറത്തിറങ്ങുന്നു

Update: 2022-02-03 07:10 GMT

കോട്ടയം; സ്വര്‍ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ദീര്‍ഘകാലം ജയിലില്‍ കിടക്കേണ്ടിവന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ്സിന്റെ ഓര്‍മക്കുറിപ്പുകള്‍ പുറത്തിറങ്ങുന്നു. ഫെബ്രുവരി അഞ്ചാം തിയ്യതിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ഡി സി ബുക്‌സാണ് പ്രസാധകര്‍.

സ്വര്‍ണക്കടത്ത് കേസ് മുതല്‍ ജയില്‍ മോചനം വരെയുള്ള അനുഭവങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് അറിവ്.

ആര്‍ക്കൊക്കെയോ വേണ്ടി ബലിയാടാവേണ്ടിവന്ന ഒരു ഉദ്യോഗസ്ഥന്റെ കഥയെന്നാണ് വിശദീകരണം. ജയില്‍ അനുഭവം, അന്വേഷണം, അന്വേഷണ ഏജന്‍സിയുടെ പെരുമാറ്റം, അന്വേഷണ രീതി, മാധ്യമവിചാരണ എന്നിവയെല്ലാം പുസ്‌കത്തില്‍ വിശദീകരിക്കുന്നുണ്ടെന്നാണ് അറിയുന്നത്. 

'അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാരരൂപങ്ങളാല്‍ വേട്ടയാടപ്പട്ട ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ അനുഭവകഥ. യു എ ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ ഉള്‍പ്പെടുത്തി, പിന്നെയും കുറേ കേസുകളില്‍ കുടുക്കി ജയിലിലടക്കപ്പെട്ട എം.ശിവശങ്കര്‍ ആ നാള്‍വഴികളില്‍ സംഭവിച്ചത് എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുന്നു. സത്യാനന്തരകാലത്ത് നീതിതേടുന്ന ഓരോ മനുഷ്യനും ഇങ്ങനെയൊക്കെയാവും അനുഭവിക്കേിവരിക എന്ന നടുക്കുന്ന സത്യമാണ് ഇതിലൂടെ വെളിപ്പെടുത്തുന്നതെന്ന്'-പ്രസാധകക്കുറിപ്പില്‍ പറയുന്നു. 

Tags:    

Similar News