അസം തിരഞ്ഞെടുപ്പ്: അസം ഗണ പരിഷത്തിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടു
ഗുവാഹത്തി: അസം നിയസഭാ തിരഞ്ഞെടുപ്പിനുള്ള അസം ഗണ പരിഷത്തിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടു. 13 സീറ്റിലേക്കുള്ള പട്ടികയാണ് പുറത്തുവിട്ടത്. അസം ഗണപരിഷത്തിന്റെ പ്രമുഖ നേതാവ് ഫാനി ഭൂഷന്‍ ചൗധരി ബോങ്‌ഗെയ്‌ഗോണ്‍ മണ്ഡലത്തില്‍ നിന്നും രാമേന്ദ്ര നാരായണ്‍ കലിത ഗുവാഹത്തി മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. ഗുനിന്ദ്ര നാഥ ദാസ്, ബാര്‍പേട്ട മണ്ഡലത്തിലാണ് മല്‍സരിക്കുന്നത്.
92 സീറ്റില്‍ മല്‍സരിക്കുന്ന ബിജെപിയുടെ മൂന്നാം ഘട്ട പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 17 മണ്ഡലങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിള്ളത്.
2016 തിരഞ്ഞെടുപ്പില്‍ 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരം പിടിക്കുകയായിരുന്നു.
അസം ഗണപരിഷത്തിനു പുറമെ ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ടും ബിജെപി സഖ്യത്തിലുണ്ട്. 126 അംഗ നിയസഭയില്‍ കഴിഞ്ഞ വര്‍ഷം 86 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. അസം ഗണപരിഷത്ത് 14ഉം ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് 12ഉം സീറ്റ് നേടി.
അതിനിടയില്‍ ബോഡോലാന്റ് ഫ്രണ്ട് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാജാത് സഖ്യത്തിന്റെ ഭാഗമായെങ്കിലും പിന്നീട് തിരിച്ചുപോന്നു. മാര്‍ച്ച 27, ഏപ്രില്‍ 1, ഏപ്രില്‍ 6 തിയ്യതികളിലാണ് അസം തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മെയ് 2ന് നടക്കും.