ജക്കാര്‍ത്ത: ഇന്തൊനീസ്യയില്‍ അനധികൃത സ്വര്‍ണഖനി ഇടിഞ്ഞുവീണ് മൂന്നു പേര്‍ മരിച്ചു. സുലവേസി ദ്വീപിലെ പരിജി മൗതോംഗില്‍ രാത്രി ആയിരുന്നു അപകടം. മണ്ണിനടിയില്‍പ്പെട്ട നിരവധിപ്പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. 16 പേരെ രക്ഷപ്പെടുത്തി. 23 പേരോളം ഖനിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരിച്ചവരില്‍ മൂന്ന് പേരും സ്ത്രീകളാണ്. പോലിസും സൈന്യവും സംഭവസ്ഥലത്തെത്തി ദുരന്തനിവാരണ സേനയ്‌ക്കൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. എന്നാല്‍ ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വിഷമകരമാണ് അധികൃതര്‍ പറഞ്ഞു.