വഖ്ഫ് നിയമഭേദഗതി ബില്ലിന് അനുകൂലമായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വോട്ട് ചെയ്യണമെന്ന് കെസിബിസി

കൊച്ചി: ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് നിയമഭേദഗതി ബില്ലിന് അനുകൂലമായി കേരളത്തിലെ എംപിമാര്‍ വോട്ട് ചെയ്യണമെന്ന് കേരള കത്തോലിക് ബിഷപ്പ്‌സ് കൗണ്‍സില്‍. മുനമ്പത്തെ വഖ്ഫ് ഭൂമി കൈയ്യേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് കെസിബിസി സ്വീകരിച്ചിരിക്കുന്നത്. വഖ്ഫ് നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ 'ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍' ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികള്‍ വോട്ട് ചെയ്യണമെന്നാണ് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്ക ബാവ ആവശ്യപ്പെട്ടിരിക്കുന്നത്.