എടിഎമ്മുകളില്‍ നിക്ഷേപിക്കാനുള്ള പണം തട്ടിയ കേസ്; മുസ്‌ലിം ലീഗ് ഗ്രാമപ്പഞ്ചായത്ത് അംഗം അടക്കം നാലുപേര്‍ അറസ്റ്റില്‍

ലീഗ് പ്രാദേശിക നേതാവും ഊരകം ഗ്രാമപ്പഞ്ചായത്ത് അംഗവുമായ എന്‍ ടി ഷിബു, കോട്ടക്കല്‍ ചട്ടിപ്പറമ്പ് സ്വദേശി എം പി ശശിധരന്‍, അരീക്കോട് ഇളയൂര്‍ സ്വദേശി കൃഷ്ണരാജ്, മഞ്ചേരി മുള്ളമ്പാറ സ്വദേശി എം ടി മഹിത് എന്നിവരാണ് അറസ്റ്റിലായത്.

Update: 2021-11-25 17:52 GMT

മലപ്പുറം: എടിഎമ്മുകളില്‍ നിക്ഷേപിക്കാനുള്ള പണം തട്ടിയെടുത്ത കേസില്‍ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവായ ഗ്രാമപ്പഞ്ചായത്ത് അംഗം ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. ലീഗ് പ്രാദേശിക നേതാവും ഊരകം ഗ്രാമപ്പഞ്ചായത്ത് അംഗവുമായ എന്‍ ടി ഷിബു, കോട്ടക്കല്‍ ചട്ടിപ്പറമ്പ് സ്വദേശി എം പി ശശിധരന്‍, അരീക്കോട് ഇളയൂര്‍ സ്വദേശി കൃഷ്ണരാജ്, മഞ്ചേരി മുള്ളമ്പാറ സ്വദേശി എം ടി മഹിത് എന്നിവരാണ് അറസ്റ്റിലായത്.

വിവിധ എടിഎം കൗണ്ടറുകളില്‍ നിക്ഷേപിക്കാന്‍ കരാര്‍ കമ്പനി ഏല്‍പ്പിച്ച 1,59,82000 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. എടിഎമ്മുകളില്‍ പണം നിക്ഷേപിക്കാന്‍ കരാര്‍ കിട്ടിയിട്ടുള്ള സിഎംഎസ് ഇന്‍ഫോ സിസ്റ്റംസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവര്‍.

ജൂണ്‍ രണ്ടിനും നവംബര്‍ ഇരുപതിനും ഇടയില്‍ മലപ്പുറം ജില്ലയിലെ വിവിധ എടിഎം കൗണ്ടറുകളില്‍ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച പണമാണ് ഇവര്‍ തട്ടിയെടുത്തത്. കമ്പനിയുടെ ബ്രാഞ്ച് മാനേജരായ സുരേഷിന്റെ പരാതിയിലാണ് മലപ്പുറം പോലിസ് കേസെടുത്തത്.

Tags:    

Similar News