കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ആക്രമിക്കപ്പെട്ട സംഭവം ഗൗരവമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തൃണമൂല്‍ നേതാക്കള്‍. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് എഴുതി നല്‍കിയ പരാതിയിലാണ് ആക്രമണം രാഷ്ട്രീയപ്രരിതരാണെന്ന ആരോപണം നേതാക്കള്‍ ഉന്നയിച്ചത്.
ശ്രമത്തില്‍ പരാജയപ്പെട്ടെങ്കിലും മമതാ ബാനര്‍ജിയെ വധിക്കാനുള്ള നീക്കമാണ് നന്ദിഗ്രാമില്‍ ഉണ്ടായതെന്ന് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ച തൃണമൂല്‍ സംഘം നല്‍കിയ പരാതിയില്‍ പറുന്നു.
ആറ് തൃണമൂല്‍ എംപിമാരാണ് കമ്മീഷനെ സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് തൃണമൂല്‍ നേതാവ് പ്രതിനിധി സംഘത്തിന്റെ തലവനുമായ സൗഗത റോയ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പു കമ്മീഷന്റെ കൊല്‍ക്കത്ത ഓഫിസിലും തൃണമൂല്‍ പരാതി നല്‍കിയിരുന്നു.
ബുധനാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടയിലാണ് ഏതാനും പേര്‍ ചേര്‍ന്ന് മമതയെ കാറിനടുത്തേക്ക് തള്ളിയിട്ടത്. ആക്രമണത്തില്‍ മമതയുടെ കാലിന് പരിക്കേറ്റു. മമത ആശുപത്രിയില്‍ ചികില്‍സയിലാണ്.