ബെംഗളൂരു: 10 വയസ്സുകാരിയെ ബലി നല്കാന് ശ്രമിച്ചെന്ന പരാതിയില്‍ കര്‍ണാടകയില്‍ 5 പേര് അറസ്റ്റില്‍. കൃഷിയിടത്തിലെ ദോഷമകറ്റാനായി ബാലികയെ ബലി നല്കാന് ശ്രമിച്ച പൂജാരി ഉള്‍പ്പെടെയുള്ള അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ നെലമംഗല ഗാന്ധി ഗ്രാമത്തില്‍ വീടിനു മുന്നില്‍ കളിക്കുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അയല്‍ക്കാരായ 2 സ്ത്രീകള്‍ തട്ടിക്കൊണ്ടു പോയി കൊല്ലാന്‍ ശ്രമിച്ചെന്നാണു പരാതി.
കൃഷിയിടത്തിനു നടുവിലിരുത്തിയ ശേഷം കഴുത്തില്‍ മാല ചാര്‍ത്തിയപ്പോഴേക്കും കുട്ടിയെ കാണാതെ അന്വേഷിച്ചെത്തിയ മുത്തശ്ശി കാണുകയായിരുന്നു.