താനൂര്‍-തിരൂര്‍ റോഡില്‍ ചായ വിതരണം ചെയ്ത് താനൂര്‍ പോലിസിന്റെ ബോധവത്കരണ പരിപാടി

Update: 2021-12-10 17:53 GMT

താനൂര്‍: നിരന്തരം വാഹനാപകടം നടക്കുന്ന താനൂര്‍-തിരുര്‍ റോഡില്‍ ബോധവത്കരണവുമായി താനൂര്‍ പോലിസ്. രാത്രി 11 മണി മുതല്‍ റോഡിലൂടെ പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കാണ് താനൂര്‍ പോലിസും പോലിസ് വോളണ്ടിയര്‍മാരും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റും വ്യാപാരികളും ചായ പകര്‍ന്നുനല്‍കി ബോധവത്കരണം നടത്തുന്നത്.

ഡിസംബര്‍ 5നു തുടങ്ങിയ പരിപാടിയില്‍ ഇതുവരെ രണ്ടായിരത്തിലധികം ഡ്രൈവര്‍മാര്‍ക്ക് ചായയും ബിസ്‌ക്കറ്റും വിതരണം ചെയ്തു. കൂടാതെ ബോധവത്കരണത്തിന്റെ ഭാഗമായി താനൂര്‍ ഗവണ്മെന്റ് ഫിഷറീസ് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ആക്‌സിഡന്റ് സംബന്ധിച്ച് ഫോട്ടോ പ്രദര്‍ശനവും ട്രാഫിക് ബോധവത്കരണ ക്ലാസും നടത്തി.  

Tags:    

Similar News