അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്താമെന്നത് വ്യാമോഹം; ആയിശ സുല്‍ത്താനക്കെതിരേയുള്ള നടപടികള്‍ റദ്ദാക്കണമെന്ന് വിഎം സുധീരന്‍

Update: 2021-06-13 06:42 GMT

തിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്താമെന്നത് ഭരണാധികാരികളുടെ വ്യാമോഹമാണെന്നും ആയിശ സുല്‍ത്താനക്കെതിരേയുള്ള നടപടികള്‍ റദ്ദാക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. അധികാര ഭ്രാന്ത് തലയ്ക്കുപിടിച്ച ഭരണാധികാരികള്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

അധികാര ഭ്രാന്ത് തലയ്ക്കുപിടിച്ച ഭരണാധികാരികള്‍ എന്തും ചെയ്യാന്‍ മടിക്കില്ല എന്നതിന്റെ പ്രകടമായ ഹീനനടപടിയാണ് ചലച്ചിത്ര പ്രവര്‍ത്തക ആയിശ സുല്‍ത്താനക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ലക്ഷദ്വീപ് ഭരണാധികാരികളുടടേത്.

സുപ്രീം കോടതി വിധികളുടെ അന്തസത്തയെങ്കിലും ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ സാമാന്യബുദ്ധിക്ക് പോലും നിരക്കാത്ത ഇത്തരം നിന്ദ്യമായ നടപടിക്ക് ഭരണാധികാരികള്‍ മുതിരില്ലായിരുന്നു.

ഇനിയെങ്കിലും സമചിത്തത വീണ്ടെടുത്ത് ആയിശ സുല്‍ത്താനക്കെതിരെ സ്വീകരിച്ചതുള്‍പ്പെടെയുള്ള തെറ്റായ നടപടികള്‍ റദ്ദാക്കാന്‍ ലക്ഷദ്വീപ് ഭരണാധികാരികളും അവരുടെ രക്ഷകര്‍ത്താക്കളായ മോഡി ഭരണകൂടവും തയ്യാറാകുകയാണ് വേണ്ടത്. ഭീഷണി കൊണ്ടും കിരാതനടപടികള്‍ കൊണ്ടും ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താമെന്നും ജനജീവിതം തകര്‍ക്കാമെന്നും ഭരണാധികാരികള്‍ വ്യാമോഹിക്കരുത്.

Tags:    

Similar News