അസോസിയേഷന്‍ അഗം അപമാനിച്ചു; അസ്ഹറുദ്ദീന്‍ പരാതി നല്‍കി
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ (എച്ച്‌സിഎ) ആക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അസ്ഹറുദ്ധീന്‍ പരാതി നല്‍കിയത്.
ഹൈദരാബാദ്: തനിക്കെതിരേ അസോസിയേഷന്‍ അംഗം അസഭ്യവര്‍ഷം നടത്തിയെന്നാരോപിച്ച് ഇന്ത്യന്‍ ക്യാപ്റ്റനും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ (എച്ച്‌സിഎ) പ്രസിഡന്റുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ തിങ്കളാഴ്ച പോലിസില്‍ പരാതി നല്‍കി.
ഹൈദരാബാദ് ക്രിക്കറ്റ് താരമായിരുന്ന യൂസഫിന്റെ ഇന്‍ക്രിമെന്റും ബോണസുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. എച്ച്‌സിഎ സെക്രട്ടറി, ട്രഷറര്‍ സുരേന്ദ്ര അഗര്‍വാള്‍ എന്നിവരെ അറിയിക്കാതെ എച്ച്‌സിഎ പ്രസിഡന്റില്‍ നിന്ന് നേരിട്ട് ഇന്‍ക്രിമെന്റിന് യൂസഫ് അനുമതി നേടിയിരുന്നു.
ഇതിനെ അഗര്‍വാള്‍ ചോദ്യം ചെയ്തതോടെ യൂസഫും അഗര്‍വാളും തമ്മില്‍ വാക്കു തര്‍ക്കം ഉടലെടുക്കുകയും അച്ച്‌സിഎ അംഗങ്ങളില്‍ ഒരാളായ മൊയിസ് ഇതില്‍ ഇടപെടുകയും അഗര്‍വാളിനെയും യൂസഫിനെയും വാക്കാല്‍ അധിക്ഷേപിച്ചെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
തന്റെ അഭാവത്തില്‍ തനിക്കെതിരേയും മോയിസ് മോശംവാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപം നടത്തിയതായും അസ്ഹറുദ്ധീന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.അതേസമയം, അസ്ഹറുദ്ദീനെ ആരെങ്കിലും അപമാനിച്ചുവെന്ന് ആരും സ്ഥിരീകരിച്ചിട്ടില്ല. ട്രഷറര്‍ യൂസഫും എച്ച്‌സിഎ അംഗം മൊയ്‌സും തമ്മില്‍ പ്രശ്‌നമുണ്ടായതായി അന്വേഷണത്തില്‍ വ്യക്തമായതായും പോലിസ് ഇന്‍സ്‌പെക്ടര്‍ എന്‍ സി എച്ച് രംഗാ സ്വാമി പറഞ്ഞു.