കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 മല്‍സരത്തിന് മുമ്പായി സ്‌റ്റേഡിയത്തിലെ മണി മുഴക്കാന്‍ മുഹമ്മദ് അസ്ഹറുദ്ദീന് അവസരം നല്‍കിയതില്‍ ബിസിസിഐയ്ക്കും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനുമെതിരേ രൂക്ഷ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍. ഇന്ത്യ ഇന്ന് ജയിച്ചിട്ടുണ്ടാകാം, എന്നാല്‍ ബിസിസിഐയും സിഎബിയുമെല്ലാം തോറ്റിരിക്കുകയാണെന്ന് ട്വീറ്റില്‍ ഗംഭീര്‍ പരിഹസിച്ചു.
അതേസമയം ബിജെപി അനുഭാവിയും നേരത്തെ തന്നെ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള ഗൗതം ഗംഭീര്‍, മുസ്‌ലിങ്ങളോടുള്ള വെറുപ്പ് പ്രകടിപ്പിക്കുകയാണ് എന്ന് സോഷ്യല്‍ മീഡിയ വിമര്‍ശനം. പ്രതിഷേധിച്ച് നിരവധി ആരാധകര്‍ ഗംഭീറിനെ അണ്‍ഫോളോ ചെയ്തു. ബിജെപി സ്ഥാനാര്‍ഥിയായി കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുള്ള ശ്രീശാന്തിനെതിരെയും ഗുജറാത്ത് വര്‍ഗീയ കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്ലീന്‍ ചിറ്റ് ലഭിച്ച നരേന്ദ്ര മോദിയെക്കുറിച്ചും താങ്കള്‍ ഇത് പറയുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.