ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ട്വന്റി 20 ലോകകപ്പ് വിജയത്തോടെ പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ദ്രാവിഡിന് പകരക്കാരനായാണ് ഗംഭീര്‍ എത്തുന്നത്. അതേസമയം, ഇന്ത്യയാണ് എന്റെ വ്യക്തിത്വമെന്നും എന്റെ രാജ്യത്തെ സേവിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ പദവിയാണെന്നും ഗംഭീര്‍ പ്രതികരിച്ചു. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമുകളിലും ഗംഭീര്‍ ഉണ്ടായിരുന്നു. ഗംഭീറിന്റെ നായകത്വത്തില്‍ 2012ലും 2014ലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ കിരീടം നേടിയിരുന്നു.