ഡ്രഗ് കണ്‍ട്രോളറുടെ റിപോര്‍ട്ടിന് പുല്ല്‌വില: ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്റെ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പിന് തുടക്കമായി

Update: 2021-06-05 09:15 GMT

ന്യൂഡല്‍ഹി: ബിജെപി എം പി ഗൗതം ഗംഭീര്‍ നേതൃത്വം നല്‍കുന്ന ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പിന് തുടക്കം കുറിച്ചു. ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ തന്റെ ഓഫിസില്‍ കൊവിഡ് വാക്‌സിന്‍ അനധികൃതമായി പൂഴ്ത്തിവയ്ക്കുന്നുവെന്ന ഡ്രസ് കണ്‍ട്രോളറുടെ റിപോര്‍ട്ടിനു പിന്നാലെയാണ് അതെല്ലാം കാറ്റില്‍പ്പറത്തി മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഗൗതം ഗംഭീര്‍ സ്വന്ത്രം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വാക്‌സിന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഡല്‍ഹിയിലെ വന്‍കിട ആശുപത്രികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മൊബൈല്‍ യൂനിറ്റുകളും സജ്ജീകരിക്കുന്നുണ്ട്.

നാല്‍പ്പത്തഞ്ച് വയസ്സിനു മുകളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ ഫൗണ്ടേഷന്‍ വാക്‌സിന്‍ നല്‍കുന്നത്. പിന്നീട് 18-44 വയസ്സുകാര്‍ക്കും വാക്‌സിന്‍ നല്‍കും. എല്ലാവര്‍ക്കും സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നത്. ഗൗതം ഗംഭീറിന്റെ ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിലും വാക്‌സിന്‍ വിതരണം ചെയ്യാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കുന്നുണ്ട്.

കൊവിഡ് വാക്‌സിന്‍ രാജ്യത്താകമാനം ക്ഷാമം നേരിടുമ്പോള്‍ സ്വകാര്യ വക്തികള്‍ക്ക് എങ്ങനെയാണ് വാക്‌സിന്‍ ലഭിക്കുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി ആരാഞ്ഞിരുന്നു. ഡ്രഗ് കണ്‍ട്രോളറോടാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടത്. കണ്‍ട്രോളര്‍ നടത്തിയ അന്വേഷണത്തില്‍ ഗൗതം ഗംഭീര്‍ അനധികൃതമായാണ് വാക്‌സിന്‍ തരപ്പെടുത്തുന്നതെന്ന് റിപോര്‍ട്ട് അയച്ചു.

ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 523 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 50 പേര്‍ മരിക്കുകയും ചെയ്തു.

Tags:    

Similar News