പ്രവാചക നിന്ദ: നൂപുര്‍ ശര്‍മയെ പിന്തുണച്ച് ഗൗതം ഗംഭീര്‍
വിവാദ പ്രസ്താവനയെ തുടര്‍ന്ന് നൂപുറിനെതിരേ അന്താരാഷ്ട്ര തലത്തില്‍തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. ലെറ്റ്അസ്‌ടോളറേറ്റ്ഇന്‍ഡോളറന്‍സ് എന്ന ഹാഷ്ടാഗിലാണ് ഗൗതം ഗംഭീര്‍ പിന്തുണയുമായെത്തിയത്.
ന്യൂഡല്‍ഹി: പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയ ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് മുന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീര്‍. വിവാദ പ്രസ്താവനയെ തുടര്‍ന്ന് നൂപുറിനെതിരേ അന്താരാഷ്ട്ര തലത്തില്‍തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. ലെറ്റ്അസ്‌ടോളറേറ്റ്ഇന്‍ഡോളറന്‍സ് എന്ന ഹാഷ്ടാഗിലാണ് ഗൗതം ഗംഭീര്‍ പിന്തുണയുമായെത്തിയത്.
വിവാദ പ്രസ്താവനയില്‍ ക്ഷമാപണം നടത്തിയിട്ടും ഒരു സ്ത്രീക്കെതിരേ രാജ്യത്തുടനീളം നടക്കുന്ന വധഭീഷണികള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരേ മതേതര ലിബറലുകളുടെ നിശ്ശബ്ദത കാതടിപ്പിക്കുന്നതാണ് എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.
Silence of so called 'secular liberals' on the sickening display of hatred & death threats throughout the country against a woman who has apologised is surely DEAFENING! #LetsTolerateIntolerance
— Gautam Gambhir (@GautamGambhir) June 12, 2022
നേരത്തേ ബിജെപി എംപി പ്രഗ്യ താക്കൂറും ബോളിവുഡ് നടി കങ്കണ റണാവത്തും നൂപുറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെയാണ് നൂപുര്‍ ശര്‍മ പ്രവാചകനെതിരായ മോശം പരാമര്‍ശംനടത്തിയത്. സംഭവം വിവാദമായതോടെ ബിജെപി ഇവരെ സസ്‌പെന്റ് ചെയ്തിരുന്നു.