ബാബരി വിധി രാജ്യത്തോടുള്ള അനീതിയെന്ന് പ്രവാസി സാംസ്‌കാരിക വേദി

Update: 2020-10-03 12:19 GMT

ദമ്മാം: ആര്‍എസ്എസ് ആസൂത്രണം നടത്തുകയും എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ മുന്‍കൈയെടുത്ത് ലക്ഷത്തോളം വരുന്ന കര്‍സേവകരെ വിളിച്ചുവരുത്തി തകര്‍ക്കുകയും ചെയ്ത ബാബരി മസ്ജിദ് കേസില്‍ ഗൂഢാലോചനക്ക് തെളിവില്ലെന്നുള്ള കണ്ടെത്തല്‍ രാജ്യത്തോട് തന്നെയുള്ള അനീതിയാണെന്ന് പ്രവാസി സാംസ്‌കാരിക വേദി കിഴക്കന്‍ പ്രവിശ്യ സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

രാജ്യത്ത് നിലനില്‍ക്കുന്ന നീതിന്യായ വ്യവസ്ഥയിലുള്ള പ്രതീക്ഷ ദുര്‍ബലപ്പെടുത്തുന്നതാണ് ഇത്തരം കോടതിവിധികള്‍. ബാബരി മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞതാണ്. മസ്ജിദ് പൊളിച്ചവരെ ശിക്ഷിക്കുകയും തല്‍സ്ഥാനത്ത് ബാബരി പുനര്‍നിര്‍മിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇന്ത്യയില്‍ നീതി നടപ്പാകുകയുള്ളൂവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags:    

Similar News