അരീക്കോട് ഇന്‍സ്‌പെക്ടര്‍ എ ഉമേഷിന് ബാഡ്ജ് ഓഫ് ഓണര്‍

Update: 2021-07-01 06:51 GMT
മലപ്പുറം: സംസ്ഥാന പോലിസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി ലഭിച്ച അരീക്കോട് പോലിസ് ഇന്‍സ്‌പെകടര്‍ എ ഉമേഷ് സാമൂഹ്യ സേവനങ്ങളിലൂടെ ശ്രദ്ധേയനായ പോലിസ് ഓഫിസര്‍. കോഴിക്കോട് പെരുവയല്‍ സ്വദേശിയായ ഉമേഷ് കോഴിക്കോട് ടൗണ്‍ സ്‌റ്റേഷന്‍ ചുമതലയുള്ളപ്പോള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്, തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിച്ചതും അവര്‍ക്ക് ഭക്ഷണ വിതരണം നടത്തിയതും ഉമേഷിന്റെ നേതൃത്വത്തിലായിരുന്നു.കോഴിക്കോട് ടൗൺ പോലിസ് സ്റ്റേഷന് ആദ്യത്തെ ജനമൈത്രി, ശിശു സൗഹൃദ പോലിസ് സ്റ്റേഷനുള്ള ഐ എസ് ഒ അംഗീകാരം നേടികൊടുക്കാൻ എ ഉമേഷിന്
.കഴിഞ്ഞു.

മാറാട് മേഖലയില്‍ മത സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതില്‍ അന്ന് എസ് ഐ ആയിരുന്ന ഉമേഷിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദധാരിയാണ് ഉമേഷ്. ഭാര്യ സിജു കുന്ദമംഗലം ഗവ. ഹൈസ്‌കൂള്‍ അധ്യാപികയാണ്. കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആദ്യയും, രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകള്‍ അമേയയുമാണ് മക്കള്‍. പരേതനായ മുന്‍ പോലിസ് ഓഫിസര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, സൗമിനി മാതാപിതാക്കളാണ്.




Tags:    

Similar News