ബെംഗളൂരു: ഹിന്ദുത്വ വിമര്‍ശകയും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന കേസിലെ ആറ് പ്രതികളുടെ ജാമ്യാപേക്ഷ ശനിയാഴ്ച പ്രത്യേക കോടതി തള്ളി. കര്‍ണാടക സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കോടതി നേരത്തേ മറ്റ് മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെ ഒമ്പത് പ്രതികളും സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് ബാലന്‍ പറഞ്ഞു. ഗൗരി ലങ്കേഷിനെ 2017 സപ്തംബര്‍ 5 ന് വീടിനു പുറത്തുവച്ചാണ് ഒരു സംഘം വെടിവച്ച് കൊന്നത്.
Bail Plea Of 6 Accused In Gauri Lankesh Murder Case Rejected