മതം മാറ്റം ആരോപിച്ച് കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പളളിക്കുനേരെ ബജ്‌റംഗദള്‍ ആക്രമണം

Update: 2021-11-29 09:49 GMT

ബേലൂര്‍: കര്‍ണാടകയിലെ ബേലൂരില്‍ മതം മാറ്റം ആരോപിച്ച് ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്‌റംഗള്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടു. ഞായറാഴ്ചയാണ് ഹസന്‍ ജില്ലയിലെ ബേലൂരില്‍ ആക്രമണം നടന്നത്.

പ്രാര്‍ത്ഥനാഹാളിലേക്ക് ബജ്‌റംഗള്‍ പ്രവര്‍ത്തകര്‍ തള്ളിക്കയറുന്നതും പ്രാര്‍ത്ഥന നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബേലൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ബജ്‌റംഗള്‍ പ്രവര്‍ത്തകരും ഹിന്ദുത്വ അനുഭാവികളും ക്രിസ്ത്യന്‍ വിശ്വാസികളുമായി വാക്കുതര്‍ക്കം നടന്നെന്ന് പോലിസ് പറഞ്ഞു. പോലിസ് എത്തി എല്ലാവരെയും പിരിച്ചയച്ചു.

കര്‍ണാടയിലെ ഉഡുപ്പി, കുടക്, ബെലഗാവി, ചിക്കബെല്ലാപൂര്‍, കനകപുര, അര്‍സികെരെ തുടങ്ങിയ പ്രദേശങ്ങളിലും സമാനസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബെലഗാവിയില്‍ പോലിസ് തന്നെയാണ് പ്രാര്‍ത്ഥന നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഹിന്ദുത്വരെ പ്രകോപിപ്പിക്കേണ്ടെന്നായിരുന്നു പോലിസിന്റെ ഉപദേശം.

അടുത്ത ശൈത്യകാല സമ്മേളനത്തില്‍ മതംമാറ്റ നിരോധന നിയമം അവതരിപ്പിക്കാനിരിക്കെയാണ് സംസ്ഥാനത്ത് മതംമാറ്റമാരോപിച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചത്.  

Tags:    

Similar News