ബലിപെരുന്നാള്‍ ; എസ് എം സ്ട്രീറ്റിലും പാളയത്തും തിരക്കേറിയാല്‍ പ്രവേശനം തടയുമെന്ന് കോഴിക്കോട് പോലിസ് കമ്മീഷണര്‍

Update: 2021-07-17 06:59 GMT
ബലിപെരുന്നാള്‍ ; എസ് എം സ്ട്രീറ്റിലും പാളയത്തും തിരക്കേറിയാല്‍ പ്രവേശനം തടയുമെന്ന് കോഴിക്കോട് പോലിസ് കമ്മീഷണര്‍

കോഴിക്കോട്: പെരുന്നാളിനോടനുബന്ധിച്ച് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ച് കോഴിക്കോട് പോലിസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജ്. എസ് എം സ്ട്രീറ്റിലും പാളയത്തും തിരക്കേറിയാല്‍ പ്രവേശനം തടയുമെന്ന് എ വി ജോര്‍ജ്ജ് പറഞ്ഞു. കൂടുതല്‍ ആളുകള്‍ യാത്ര ചെയ്താല്‍ വാഹനം പിടിച്ചെടുക്കുമെന്നും കോഴിക്കോട് പൊലീസ് കമ്മിഷണര്‍ വ്യത്യമാക്കി. ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തിയതികളിലാണ് സര്‍ക്കാര്‍ ഇളവ് നല്‍കിയിരിക്കുന്നത്.


കൊവിഡ് നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജനം തെരുവിലിറങ്ങി ഇളവുകള്‍ ആഘോഷമാക്കി മാറ്റിയാല്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്നും കോഴിക്കോട് കമ്മിഷണര്‍ എ വി ജോര്‍ജ് മുന്നറിയിപ്പു നല്‍കി.




Tags:    

Similar News