ബലി പെരുന്നാള്‍: ഒമാനില്‍ ജൂലൈ 8 മുതല്‍ ജൂലൈ 12 വരെ അവധി
അവധിക്ക് ശേഷം ജൂലൈ 13ന് സര്‍ക്കാര്‍ -സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും.
മസ്‌കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശപ്രകാരം വലിയ പെരുന്നാളിനോടനുബന്ധിച്ച് ഒമാനില്‍ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 8 മുതല്‍ ജൂലൈ 12 വരെ പൊതു അവധി പ്രഖ്യാപിച്ചു.അവധിക്ക് ശേഷം ജൂലൈ 13ന് സര്‍ക്കാര്‍ -സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും.