മീഡിയാവണ്ണിനെതിരായ നിരോധം ഫാഷിസം: ഐ.എന്‍.എല്‍

Update: 2022-01-31 11:16 GMT

കോഴിക്കോട്: മീഡിയാവണ്ണിന്റെ സംപ്രേഷണം വിലക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി ദുരൂഹവും ഫാഷിസത്തിന്റെ വ്യക്തമായ സൂചനയുമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിത്. മോദി സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ക്കുന്ന എത്രയോ മാധ്യമങ്ങളുണ്ട്. അവയുടെ നാവടക്കാന്‍ നിരോധം ഏര്‍പ്പെടുത്തുന്നത് ഭീരുത്വമാണെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

സുരക്ഷാ പ്രശ്‌നങ്ങള്‍മുന്‍ നിര്‍ത്തി ഇന്ന് ഉച്ചയോടെയാണ് മീഡിയാ വണ്‍ ചാനലിന് സംപ്രേഷണാനുമതി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്.

ഇത് രണ്ടാം തവണയാണ് ചാനലിന് വിലക്കേര്‍പ്പെടുത്തുന്നത്. നേരത്തെ ഡല്‍ഹി കലാപം റിപോര്‍ട്ട്‌ചെയ്തതുമായി ബന്ധപ്പെട്ട് ചാനലിന് വിലക്കുണ്ടായിരുന്നു. പിന്നീട് അത് പിന്‍വലിച്ചു. 

Tags:    

Similar News