ശിവന്‍കുട്ടി രാജിവയ്ക്കണം: നിയമസഭയില്‍ ബാനറുയര്‍ത്തി പ്രതിപക്ഷം; ചട്ടവിരുദ്ധമായതിനാല്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീംകോടതി വിധിയെതുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബാനറുമായി പ്രതിപക്ഷം സഭയില്‍. ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തിയത്. മന്ത്രി ശിവന്‍കുട്ടി ഉത്തരം പറയുന്ന ഘട്ടത്തിലാണ് ഗോബാക്ക് വിളികളും മുദ്രാവാക്യവുമായി പ്രതിപക്ഷം സഭയില്‍ ബഹളം വയ്ക്കാന്‍ തുടങ്ങിയത്.
എന്നാല്‍, ബാനറുയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്നും അനുവദിക്കാനാവില്ലെന്നും സ്പീക്കര്‍ നിലപാടെടുത്തു.