കഴുത്തില്‍ ഡിഎംകെയുടെ ഷാളണിഞ്ഞ്, കൈയില്‍ ചുവന്ന തോര്‍ത്തുമായി പി വി അന്‍വര്‍ എംഎല്‍എ നിയമസഭയില്‍
എല്‍ഡിഎഫില്‍നിന്ന് പുറത്താക്കപ്പെട്ട നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ചിരുന്നു
തിരുവനന്തപുരം: കഴുത്തില്‍ ഡിഎംകെയുടെ ഷാളണിഞ്ഞ്, കൈയില്‍ ചുവന്ന തോര്‍ത്തുമായി പി വി അന്‍വര്‍ എംഎല്‍എ നിയമസഭയില്‍. എല്‍ഡിഎഫില്‍നിന്ന് പുറത്താക്കപ്പെട്ട നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ചിരുന്നു. ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങള്‍ക്ക് ഇടയില്‍ നാലാം നിരയിലാണ് അന്‍വറിന്റെ സീറ്റ്. പൊലിസിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പുറത്തുവിട്ട തെളിവുകളടക്കം കത്ത് അന്‍വര്‍ ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും ചുവന്ന തോര്‍ത്ത് തൊഴിലാളികളുടെ പ്രതീകമാണെന്നും അന്‍വര്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി ബുധനാഴ്ചയും നിയമസഭയിലെത്തില്ല. പനി ആയതിനാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി എ.ബി രാജേഷ് മറുപടി പറയും. 12 മണി മുതല്‍ രണ്ടു മണിക്കൂര്‍ വരേയാണ് അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ച നടക്കുക. തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനാണ് അനുമതി നല്‍കിയത്. സഭയില്‍ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സംവിധാനത്തിനെതിരേ സര്‍ക്കാര്‍ പ്രമേയം അവതരിപ്പിക്കും. ഈ നടപടിയില്‍നിന്നു പിന്മാറണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം.