ബംഗളൂരു മെട്രോ നിര്‍മാണം തുടങ്ങുന്നു; ഐടി കമ്പനികളുടെ വര്‍ക്ക് ഫ്രം ഹോം സംവിധാനം നീട്ടണമെന്ന് കര്‍ണാടക സര്‍ക്കാര്‍

Update: 2021-08-25 06:18 GMT

ബെംബളൂരു: നിര്‍മാണപ്രവര്‍ത്തം തുടങ്ങുന്നതുകൊണ്ട് ഗതാഗത തിരക്കൊഴിവാക്കാന്‍ ഐടി കമ്പനികളുടെ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഡിസംബര്‍ 2022വരെ നീട്ടിക്കൊടുക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍. നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ് വെയര്‍ ആന്റ് സര്‍വീസ് കമ്പനീസ് (നാസ്‌കോം)ന് എഴുതിയ കത്തിലാണ് കര്‍ണാടക സര്‍ക്കാരിന്റെ ഐടി വകുപ്പ് വിചിത്രമായ നിര്‍ദേശം മുന്നോട്ട് വച്ചത്.

സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് മുതല്‍ കെ ആര്‍ പുരം വരെയുളള പ്രദേശത്ത് ഔട്ടര്‍ റിങ് റോഡില്‍ മെട്രോ നിര്‍മാണ പ്രവര്‍ത്തനം തടങ്ങുകയാണ്. ഇതിന് ഒന്നര മുതല്‍ രണ്ട് വര്‍ഷം വരെ സമയമെടുക്കും. ഈ മേഖലയിലാണ് ബംഗളൂരുവിലെ പ്രമുഖ ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതോടെ ഈ മേഖലയില്‍ ഗതാഗതത്തിരക്ക് കൂടാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് ഐടി കമ്പനികളോട് ഹോം ക്വാറന്റീനിലേക്ക്് മാറാന്‍ കര്‍ണാടക സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചത്.

കൊവിഡ് കാലമായതോടെ ഐടി കമ്പനികള്‍ താല്‍ക്കാലികമായി വര്‍ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറിയിരുന്നു. ഇത് ഗതാഗതത്തിരക്ക് കുറയാനും കാരണമായിരുന്നു.

Tags:    

Similar News