ബാര്‍ കോഴ: ചെന്നിത്തലക്കെതിരായ പരാതിയില്‍ വിജിലന്‍സ് മൊഴി രേഖപ്പെടുത്തി

പരാതിക്കാരനായ എ എച്ച് ഹഫീസിന്റെ മൊഴി രേഖപ്പെടുത്തി.

Update: 2020-10-28 13:18 GMT

തിരുവനന്തപുരം: രമേശ് ചെന്നിത്തലക്കെതിരായ ബാര്‍ കോഴ പരാതിയില്‍ വിജിലന്‍സ് ക്വിക് വെരിഫിക്കേഷന്‍ ആരംഭിച്ചു. പരാതിക്കാരനായ എ എച്ച് ഹഫീസിന്റെ മൊഴി രേഖപ്പെടുത്തി. കവടിയാറിലെ ഹഫീസിന്റെ ഓഫിസില്‍ വച്ചാണ് വിവരം ശേഖരിച്ചത്. സിഐ മുകേഷിന്റെ നേതൃത്വത്തിലാണ് വിവരങ്ങള്‍ ആരാഞ്ഞത്. ഒരു മണിക്കൂറോളം വിജിലന്‍സ് മൊഴിയെടുത്തു.

Tags:    

Similar News