ബാര്‍ബര്‍ ഷോപ്പിലെത്തിയ 11കാരനെ ബാര്‍ബര്‍ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

Update: 2025-03-29 07:24 GMT
ബാര്‍ബര്‍ ഷോപ്പിലെത്തിയ 11കാരനെ ബാര്‍ബര്‍ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

പാലക്കാട്: തലമുടി വെട്ടാനെത്തിയ 11കാരനെ ബാര്‍ബര്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി. കല്ലടിക്കോട് കരിമ്പ സ്വദേശി കെ എം ബിനോജി(46)നെ പോലിസ് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ബാര്‍ബര്‍ ഷോപ്പിലെത്തിയ കുട്ടിയെ ബിനോജ് ക്രൂരമായി ആക്രമിച്ചെന്നാണ് വിവരം. പീഡന വിവരം കുട്ടി അധ്യാപകരെ അറിയിച്ചതോടെയാണ് സംഭവം പുറത്തു വന്നത്.

Tags:    

Similar News